Downloads
Overview Search Downloads Submit file Up
Download details
P/01/2024- ശ്രീ. വിജയൻ T.S.
ഉദയംപേരൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ താമസക്കാരനാണ് പരാതിക്കാരൻ. എളിയ വരുമാനക്കാരനായ പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ്. ഉദയംപേരൂർ ഇലക്ട്രിക് സെക്ഷനിലെ ഗാർഹിക ഉപഭോക്താവാണ്. ഇദ്ദേഹത്തിന്റെ താരിഫ് LT 1A-യും ഉപയോഗിച്ചിരിക്കുന്ന വൈദ്യുത ലോഡ് 480W ആണ്. ഇദ്ദേഹത്തിനും പരിസരവാസികൾക്കും ഗതാഗതത്തിനായി സ്ഥാപിച്ചിട്ടുള്ള ഏകദേശം 8 അടി വീതിയിലുള്ള റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഒരു വൈദ്യുത പോസ്റ്റ് മാറ്റുന്നതിനെക്കുറിച്ചാണ്  പരാതി. ഒരു നടപ്പാതയായിരുന്ന വഴിയെ പഞ്ചായത്തിന്റെ ശ്രമഫലമായി അത് 8 അടി വീതിയിലുള്ള റോഡാക്കി മാറ്റി. റോഡിനു വീതി വന്നപ്പോൾ മുൻപ് സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റ് തടസ്സമായി മാറി. മുച്ചക്രവാഹനം തന്നെ പോകണമെങ്കിൽ ഈ പോസ്റ്റ് മാറ്റേണ്ടതുണ്ട്. ലൈസൻസിക്ക് പോസ്റ്റ് മാറ്റാൻ അപേക്ഷ നൽകിയപ്പോൾ അതിന്റെ ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെതിരെ CGRF-ന്  പരാതി നൽകുകയും, CGRF പരാതി കേട്ട് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതിന്റെ അപ്പീൽ പരാതിയാണ്  ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.

Data

Size 227.65 KB
Downloads 183
Created 2024-03-21 10:09:29

Download