Downloads
Overview Search Downloads Submit file Up
Category: Orders
Page 1 of 409
Order by: Default | Name | Date | Hits | [Descending]
Orders Files: 1225
Orders of Kerala Electricity Ombudsman  in pdf format
Files:
P/06/2024- ശ്രീ. ഫിലിപ്പ് മാത്യു

Download 
Download

അപ്പീൽ പരാതിക്കാരനായ ശ്രീ. ഫിലിപ് മാത്യു 2013-ൽ ശ്രീ. തോമസ് മാത്തനിൽ നിന്നും കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് 11-ആം വാർഡിൽ 187-ആം നമ്പർ കെട്ടിടവും വസ്തുവും വാങ്ങുകയുണ്ടായി. അന്നവിടെയുണ്ടായിരുന്ന വൈദ്യുത കണക്ഷൻ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലായിരുന്നു. 2019-ലെ സെക്ഷൻ വിഭജനത്തിന്റെ ഭാഗമായി ഇത് തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലാവുകയും കൺസ്യൂമർ നമ്പർ : 15365 ആയി മാറ്റുകയും ചെയ്തു. ആ കെട്ടിടത്തിന്റെ കണക്റ്റഡ് ലോഡ് 1.32 kW ഉം താരിഫ് LT VII A യും ആയിരുന്നു. 2013-ൽ തന്നെ ഈ കണക്ഷൻ പരാതിക്കാരന്റെ പേരിലേക്ക് മാറ്റുന്നതിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു എങ്കിലും അത്  നടപ്പിലാക്കിയില്ല  എന്നതാണ് പരാതി. 2013-ൽ മല്ലപ്പള്ളി സെക്ഷൻ ഓഫീസിലാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. 2013-ൽ തന്നെ കണക്ഷൻ വിച്ഛേദിച്ചിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. 'ഒരുമ' നെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരവും കണക്ഷൻ വിച്ഛേദിക്കപ്പെട്ടതെന്നാണ് എതിർകക്ഷിയും പറയുന്നത്. വിച്ഛേദിച്ചിരുന്നു എങ്കിലും താരിഫ് പ്രകാരമുള്ള Fixed Charge പരാതിക്കാരൻ കൃത്യമായി അടച്ചു വരികയായിരുന്നു എന്ന് അറിയിച്ചിട്ടുള്ളതാണ്. കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുവേണ്ടി തോട്ടഭാഗം സെക്ഷനിൽ അപേക്ഷ സമർപ്പിച്ചതായുള്ള തെളിവുകളൊന്നും കാണുന്നില്ല. മല്ലപ്പള്ളി സെക്ഷനിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കണക്ഷൻ മാറ്റി കിട്ടണം എന്നതാണ് കക്ഷിയുടെ ആവശ്യം. പരാതിക്കാരൻ CGRF-ൽ പരാതി നൽകുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി CGRF 12/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ്  ഓംബുഡ്സ്മാൻ സമക്ഷം ഈ  പരാതി സമർപ്പിച്ചിട്ടുള്ളത്.
P/07/2024- ശ്രീ. ശ്രീ. മുഹമ്മദ് റാഫി എം.പി.

Download 
Download

അപ്പീൽ പരാതി സമർപ്പിച്ചിട്ടുള്ള ശ്രീ മുഹമ്മദ് റാഫി മലപ്പുറം ജില്ലയിലെ പൊന്മുണ്ടം ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യുതി ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ കൺസ്യൂമർ നമ്പർ 1165705007633 ആണ്. പരാതിക്കാരൻ 28.07.2023ന്  meter shifting, load change, tariff change, ownership change എന്നിവയ്ക്ക് വേണ്ടി അപേക്ഷ ഓൺലൈൻ സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ്  സേവനങ്ങൾ യഥാസമയം നൽകാതിരുന്നു. പല ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് അപേക്ഷിച്ചിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് പിന്നെയും താമസിപ്പിക്കുകയാണുണ്ടായത്. രണ്ടു മാസങ്ങൾക്കുശേഷം load change, tariff change and ownership change എന്നിവ 27/09/2023ന് നടപ്പിലാക്കുകയും meter shifting 7/10/2023 ന് പൂർത്തീകരിക്കുകയും ചെയ്തു. കാലതാമസം നേരിട്ടതിന്  നഷ്ടപരിഹാരം ലഭ്യമാക്കുക, കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് പരാതിക്കാരന്റെ ആവശ്യം. CGRF-ൽ നൽകിയ പരാതിയിൽ CGRF നടപടിക്രമങ്ങൾ പൂർത്തിയാക്കി 30/12/2023-ൽ ഉത്തരവിറക്കി. CGRF-ന്റെ ഉത്തരവിന് അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്
P/03/2024- ഡയറക്ടർ, SIEMAT- കേരള

Download 
Download

അപ്പീൽ പരാതിക്കാരൻ SIEMAT എന്ന സ്ഥാപനത്തിന്റെ Director ആണ്. SI`EMAT(State Institute of Educational Management and Training) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ്. Travancore Cochin Literacy, Scientific & Charitable Societies Act പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും പൊതുവിദ്യാലയ മേധാവികൾക്കും, വിദ്യാഭ്യാസ ഓഫീസർമാർക്കും, വിദ്യാഭ്യാസ സ്ഥാപനമേധാവികൾക്കും, മാനേജ്മെന്റ് ട്രെയിനിങ് നൽകുന്നതുമാണ് ഈ സ്ഥാപനം. SEMAT, ലൈസൻസിയുടെ (KSEBL) തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഫോർട്ട് സെക്ഷനിൽ ഉൾപ്പെട്ട ഉപഭോക്താവാണ്. സർക്കാർ സ്ഥാപനമാണെന്ന് ധരിച്ച് LT VIA താരിഫിൽ ആണ് ഈ സ്ഥാപനത്തിൽ നിന്നും വൈദ്യുത ചാർജ് ഈടാക്കിയിരുന്നത്. എന്നാൽ തിരുവനന്തപുരം RAU നടത്തിയ 2022 നവംബറിലെ പരിശോധനയിൽ LT VIA-ൽ ബില്ല് നൽകിയിരുന്നത് ശരിയല്ല എന്നും LT VIB-ലേക്ക്  മാറ്റണമെന്നും റിപ്പോർട്ട് ചെയ്തു. അങ്ങനെ 2016 മുതലുള്ള Short assessment തുക കണക്കാക്കി 2,01,032/-രൂപ SEMAT-ൽ ഈടാക്കാനുള്ള ബിൽ നൽകുകയും ചെയ്തു. 31/10/2023-ൽ KSERC പുറത്തിറക്കിയിട്ടുള്ള താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെ LT VIA-ൽ ഉൾപ്പെടുത്തിയെങ്കിലും അത് പ്രാബല്യത്തിലായത് 01/11/2023 മുതലാണ്. മുൻകാലങ്ങളിലും ഉള്ള താരിഫ് LT VIA-ആയി നിലനിർത്തി short assessment demand മരവിപ്പിക്കണം എന്ന പരാതി CGRF-ൽ സമർപ്പിക്കുകയും, നടപടി ക്രമങ്ങൾ പൂർത്തിയാക്കി CGRF ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീൽ പരാതിയായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. 

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday1867
mod_vvisit_counterAll4671053