അപ്പീൽ പരാതിക്കാരനായ ശ്രീ. ഫിലിപ് മാത്യു 2013-ൽ ശ്രീ. തോമസ് മാത്തനിൽ നിന്നും കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് 11-ആം വാർഡിൽ 187-ആം നമ്പർ കെട്ടിടവും വസ്തുവും വാങ്ങുകയുണ്ടായി. അന്നവിടെയുണ്ടായിരുന്ന വൈദ്യുത കണക്ഷൻ മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലായിരുന്നു. 2019-ലെ സെക്ഷൻ വിഭജനത്തിന്റെ ഭാഗമായി ഇത് തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലാവുകയും കൺസ്യൂമർ നമ്പർ : 15365 ആയി മാറ്റുകയും ചെയ്തു. ആ കെട്ടിടത്തിന്റെ കണക്റ്റഡ് ലോഡ് 1.32 kW ഉം താരിഫ് LT VII A യും ആയിരുന്നു. 2013-ൽ തന്നെ ഈ കണക്ഷൻ പരാതിക്കാരന്റെ പേരിലേക്ക് മാറ്റുന്നതിനു വേണ്ടി അപേക്ഷ കൊടുത്തിരുന്നു എങ്കിലും അത് നടപ്പിലാക്കിയില്ല എന്നതാണ് പരാതി. 2013-ൽ മല്ലപ്പള്ളി സെക്ഷൻ ഓഫീസിലാണ് പരാതി സമർപ്പിച്ചിട്ടുള്ളത്. 2013-ൽ തന്നെ കണക്ഷൻ വിച്ഛേദിച്ചിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. 'ഒരുമ' നെറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതു പ്രകാരവും കണക്ഷൻ വിച്ഛേദിക്കപ്പെട്ടതെന്നാണ് എതിർകക്ഷിയും പറയുന്നത്. വിച്ഛേദിച്ചിരുന്നു എങ്കിലും താരിഫ് പ്രകാരമുള്ള Fixed Charge പരാതിക്കാരൻ കൃത്യമായി അടച്ചു വരികയായിരുന്നു എന്ന് അറിയിച്ചിട്ടുള്ളതാണ്. കണക്ഷൻ ട്രാൻസ്ഫർ ചെയ്യുന്നതിനുവേണ്ടി തോട്ടഭാഗം സെക്ഷനിൽ അപേക്ഷ സമർപ്പിച്ചതായുള്ള തെളിവുകളൊന്നും കാണുന്നില്ല. മല്ലപ്പള്ളി സെക്ഷനിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കണക്ഷൻ മാറ്റി കിട്ടണം എന്നതാണ് കക്ഷിയുടെ ആവശ്യം. പരാതിക്കാരൻ CGRF-ൽ പരാതി നൽകുകയും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി CGRF 12/12/2023-ൽ ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അപ്പീലായിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. |
|
Data
|
Size |
275.53 KB |
Downloads |
470 |
Created |
2024-04-12 10:25:31 |
|
|