അപ്പീൽ പരാതിക്കാരനായ ശ്രീ. മുഹമ്മദ് കബീർ ലൈസൻസിയായ KSEBL ന്റെ മണക്കാട്, ഇലക്ട്രിക് സെക്ഷന് കീഴിൽ വരുന്ന ഒരു ഗാർഹിക ഉപഭോക്താവാണ്. 1145016022894 കൺസ്യൂമർ നമ്പരായുള്ള LT 3 phase കണക്ഷന് LT 1 A താരിഫിലാണ് വൈദ്യുത ചാർജ് ഈടാക്കുന്നത്. 08/2022 ൽ റീഡിങ് എടുക്കുമ്പോൾ energy meter തകരാറിലാണെന്ന് കാണുകയാൽ meter status SF (Suspected Faulty ) എന്ന കാറ്റഗറിയിലേയ്ക്ക് മാറ്റുകയും മുൻ മാസങ്ങളിലെ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കി ബിൽ നൽകുകയും ചെയ്തു. പരാതിക്കാരൻ ബിൽ തുക കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. മീറ്റർ മാറ്റി സ്ഥാപിക്കാൻ പലതവണ ലൈസൻസിയുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും മീറ്റർ ലഭ്യമല്ല എന്ന കാരണത്താൽ മാറ്റിയില്ല. ലൈസൻസി കേടായ മീറ്റർ മാറ്റി സ്ഥാപിച്ചത് 12/10/2023 ൽ മാത്രമാണ്. പുതിയ മീറ്റർ സ്ഥാപിച്ച ശേഷം ഉപഭോഗം വളരെ കുറവയാണ് കണ്ടത്. മീറ്റർ മാറ്റി സ്ഥാപിക്കുന്നതുവരെയുള്ള കാലയളവിൽ 02/22,04/22,06/22 എന്നീ ദ്വൈമാസ റീഡിങ്ങിന്റെ ശരാശരി കണക്കാക്കിയത് വളരെ കൂടുതലാണ് എന്ന പരാതിക്കാരന്റെ പരാതിയിൽ ശരിയായ പരിഹാരം കണ്ടില്ല. അതിനാൽ അദ്ദേഹം CGRF ൽ പരാതി നൽകുകയും നടപടികൾ പൂർത്തിയാക്കി CGRF, 27/12/2024 ൽ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവ് പ്രകാരം 04/22 ലെ റീഡിങ് വളരെ ഉയർന്നതായതിനാൽ അത് ഒഴിവാക്കിക്കൊണ്ട് ശരാശരി കണക്കാക്കി ബില്ല് നൽകേണ്ടതാണെന്നും അത് പ്രകാരമുള്ള തുക ഉപഭോക്താവ് അടയ്‌ക്കേണ്ടതാണെന്നും പറഞ്ഞിരിക്കുന്നു. ആ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. |
|
Data
|
Size |
205.84 KB |
Downloads |
5 |
Created |
2025-05-02 04:36:23 |

|
|