പരാതിക്കാരനായ ശ്രീ.അർജ്ജുൻ എ.സ് കൺസ്യൂമർ നമ്പർ.1167163009689 എന്ന സർവീസ് കണക്ഷനിൽ വൈദ്യുത തടസ്സം നേരിട്ടപ്പോൾ പരാതിപ്പെട്ടിട്ടും യഥാസമയം ലൈസൻസി വൈദ്യുതി പുനഃ സ്ഥാപിച്ചില്ല എന്നതാണ്. മുകളിൽ സൂചിപ്പിച്ച കണക്ഷൻ ശ്രീ. മാധവൻ മാരാർ എന്ന പേരിൽ എടുത്തിട്ടുള്ള കണക്ഷൻ ആണ്. അതിനാൽ പരാതിക്കാരൻ യഥാർത്ഥ ഉപഭോക്താവല്ല. യഥാർത്ഥ ഉപഭോക്താവായ വ്യക്തി പരാതി നൽകിയിട്ടില്ല. 2025 ജനുവരി 1 ന് പ്രകൃതിക്ഷോഭം നിമിത്തം മരങ്ങൾ ലൈനിൽ വീണും മറ്റും പലസ്ഥലങ്ങളിലും വൈദ്യുത തടസ്സം നേരിടുകയും അപകടകരമായ രീതിയിൽ ലൈനുകൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. ലൈസൻസിയുടെ ജീവനക്കാർ മുഴുവനും ഈ അടിയന്തിര സാഹചര്യം നേരിടാൻ വേണ്ടി വ്യാപൃതരായിരുന്നു. അതിനാൽ ഒന്നാം തീയതി പരാതിക്കാരൻ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ലൈസൻസിയുടെ സമീപനം ശരിയായില്ല എന്നതാണ് പ്രധാന പരാതി. കൂടാതെ പരാതി യഥാസമയം പരിഹരിച്ചതുമില്ല. അതിനാൽ വേറൊരാളെക്കൊണ്ട് ലൈനിൽ വീണിരുന്ന മരച്ചില്ലകൾ മാറ്റി പരാതിക്കാരൻ തന്നെ വൈദ്യുതി പുനഃ സ്ഥാപിച്ചു എന്നും അനന്തരം രണ്ടാം തീയതി സെക്ഷൻ ഓഫീസിലെത്തി പരാതി എഴുതിനൽകിയെന്നും വിശദീകരിക്കുന്നു. ജനുവരി രണ്ടാം തീയതിയും ലൈസൻസിയുടെ ജീവനക്കാർ എത്തിയെങ്കിലും വൈദ്യുതി ഉണ്ടായിരുന്നതിനാൽ സർവീസ് വയറിന്റെ തകരാർ പരിഹരിച്ചിരുന്നില്ല. അടിയന്തിര പണികൾ തീർത്ത ശേഷം ജനുവരി എട്ടാം തീയതി സർവീസ് വയർ മാറ്റി പരാതി പൂർണ്ണമായും പരിഹരിച്ചു എന്നും ലൈസൻസി വിശദമാക്കുന്നു. ഇവിടെ പരാതി പരിഹരിക്കാൻ കാലതാമസം നേരിട്ടതും ലൈസൻസിയുടെ ജീവനക്കാരുടെ സമീപനത്തിലുള്ള പ്രശ്നങ്ങളാണ് പരാതിയ്ക്കാധാരം. CGRF ൽ നൽകിയ പരാതിയിൽ വിശദമായ വാദം കേട്ടശേഷം 25/02/2025 ൽ ഉത്തരവിറക്കിയിരുന്നു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്. ഇവിടെ പരാതിക്കാരൻ ഉപഭോക്താവല്ലാത്തതിനാൽ ഈ പരാതിയുടെ നിലനില്പ് പരിശോധിക്കേണ്ടിയിരിക്കുന്നു. |
|
Data
|
Size |
143.98 KB |
Downloads |
8 |
Created |
2025-07-07 04:21:45 |

|
|