Downloads
Overview Search Downloads Submit file Up
Category: Orders
Page 445 of 447
Order by: Default | Name | Date | Hits | [Ascending]
Orders Files: 1339
Orders of Kerala Electricity Ombudsman  in pdf format
Files:
P/024/2025, Sri.Jijo.T.A

Download 
Download

പരാതിക്കാരനായ ശ്രീ.ജിജോ തട്ടകത്തിൽ വീട് ലൈസൻസിയായ KSEBL ന്റെ പുത്തൻവേലിക്കര സെക്ഷനിൽപ്പെട്ട ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു അലങ്കാര മത്സ്യ ഹാച്ചറിംഗ് യൂണിറ്റിന് വേണ്ടി പുതിയ കണക്ഷന് 17/11/2024 ൽ അപേക്ഷ നൽകി. സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ മീറ്റർ ബോക്സ് സ്ഥാപിച്ചിരിക്കുന്നതിനാൽ പ്രസ്തുത കണക്ഷൻ നൽകിയില്ല. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 17/12/2024 ൽ കത്ത് നൽകി. പല അപാകതകളും പരിഹരിച്ച് ഉപഭോക്താവ് രേഖാമൂലം അറിയിച്ചെങ്കിലും കണക്ഷൻ നല്കാതിരുന്നതിനാൽ CGRF ൽ പരാതിനൽകി. CGRF നടപടികൾ പൂർത്തിയാക്കി 21/02/2025 ൽ ഉത്തരവിറക്കി. ഈ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം നൽകിയിട്ടുള്ളത്.
P/016/2025, Smt. Ambily Vasudevan

Download 
Download

പരാതിക്കാരി ശ്രീമതി. അമ്പിളി ദിവാം‌ഗതനായ വാസുദേവന്റെ പുത്രിയാണ്. consumer no 1145730009124 ആയ സർവീസ് കണക്ഷൻ വാസുദേവന്റെ പേരിലാണ് എടുത്തിരുന്നത്. ഏകദേശം 8.75 സെന്റ് വസ്തുവിൽ സ്ഥിതിചെയ്യുന്ന ഒരു പഴയ കെട്ടിടത്തിലാണ് ഈ കണക്ഷൻ സ്ഥിതി ചെയ്തിരുന്നത്. ഈ വസ്തുവും അതിൽ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടവും 06-03-1996 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ധന നിശ്ചയപ്രകാരം പിതാവ് വാസുദേവൻ മകളായ ശ്രീമതി.അമ്പിളിയ്ക്ക് ധന നിശ്ചയപ്രകാരം നൽകിയിരിക്കുന്നു. അതിനാൽ ഈ വസ്തുവിന്റെയും പുരയിടത്തിന്റെയും ഇപ്പോഴത്തെ അവകാശി പരാതിക്കാരിയാണ്. കൂടാതെ പിതാവ് മരണപ്പെട്ടുപോയതിനാൽ പരാതിക്കാരി deemed consumer ആയിവരുന്നു. 03/2021 നു ശേഷം വൈദ്യുത ചാർജ് അടയ്ക്കാതിരുന്നെങ്കിലും കോവിഡിന്റെ സമയമായിരുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കുന്ന നടപടികൾ ലൈസൻസി കൈക്കൊണ്ടില്ല. വൈദ്യുത ചാർജ് കുടിശ്ശികയായിരുന്നതിനാൽ 26/09/2022 ൽ വൈദ്യുതി വിച്ഛേദിക്കുകയുണ്ടായി. ആ സമയത്ത് കുടിശ്ശിക തുക 24,160/- രൂപ ആയിരുന്നു. security deposit ആയ 714/- രൂപ കിഴിച്ച് ബാക്കി തുക ഈടാക്കുന്നതിനുള്ള നടപടികളുമായി ലൈസൻസി മുന്നോട്ടു പോകുകയും Revenue recovery അറിയിപ്പ് പരാതിക്കാരിയ്ക്ക് ലഭിക്കുകയും ചെയ്തു. അതുപ്രകാരം CGRF ൽ പരാതി നൽകുകയും CGRF അതിന്റെ ഉത്തരവ് 28/01/2025 ൽ പുറപ്പെടുവിക്കുകയും ചെയ്തു. ആ ഉത്തരവിന്റെ അപ്പീൽ ആയിട്ടാണ് ഈ പരാതി സമർപ്പിച്ചിട്ടുള്ളത്.
P023/2025, Sri.Surendran Chirakkal

Download 
Download

പരാതിക്കാരനായ ശ്രീ. സുരേന്ദ്രൻ ചിറയ്ക്കൽ ലൈസൻസിയായ KSEBL ന്റെ വിളയൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 11682117009597 ആയ പരാതിക്കാരൻ 02/08/2022 ൽ 5 KWP ശേഷിയുളള സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലുളള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരൻ വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 13/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday2876
mod_vvisit_counterAll6391457